പ്രശംസാപത്രം വിതരണം ചെയ്തു

0

    ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡൊണേറ്റ് എ ഡ്രഗ്  ക്യാമ്പയിനിലേക്ക് മരുന്നുകള്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ക്കുളള  പ്രശംസാപത്രം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള വിതരണം ചെയ്തു. കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെ സാമൂഹിക ഇടപെടലുകളുടേയും ഭാഗമായി ലോക്ഡൗണ്‍ കാലത്ത് ക്രോണിക് ആയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ഒരുക്കിയതാണ് ഡൊണേറ്റ് എ ഡ്രഗ്  ക്യാമ്പയിന്‍. ക്യാമ്പയിന്‍. വിവിധ ഏജന്‍സികളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് മരുന്നുകള്‍ക്കുളള ചെലവ് കണ്ടെത്തിയത്.ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ  നിര്‍ധനരായ 238 രോഗികള്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തത്.    സുല്‍ത്താന്‍ബത്തേരി ആഷിക് കെമിക്കല്‍സ് & കോസ്മറ്റിക്‌സ് 80,000 രൂപ, കനറാ ബാങ്ക്, എസ്.ബി.ഐ,  കമ്പളക്കാട് അഡോറ മെഡിക്കല്‍സ് എന്നിവര്‍ 50,000 രൂപ വീതവും ശക്തി ഹോള്‍സെയില്‍ 20,000, ആനപ്പാറ ജി.എച്ച്.എസ്.എസ്  എസ്.എസ്.എല്‍.സി ബാച്ച് 1997-98 10,000 രൂപയും സ്‌പോണ്‍സര്‍ഷിപ്പായി നല്‍കിയിരുന്നു.സണ്‍ ഫാര്‍മ 20,000 രൂപയുടെ മരുന്നുകളും ലഭ്യമാക്കി.  

Leave A Reply

Your email address will not be published.

error: Content is protected !!