പണംവെച്ച് ചീട്ടുകളി; നാലംഗ സംഘത്തെ പോലീസ് പിടികൂടി.

0

പണം വെച്ച് ചീട്ട് കളിച്ച നാലംഗ സംഘത്തെ സുല്‍ത്താന്‍ബത്തേരി പോലീസ് പിടികൂടി.  ഇന്ന് രാവിലെ ബത്തേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ നിന്ന് പതിനായിരം രൂപയും പോലീസ് കണ്ടെടുത്തു. എസ് ഐ പ്രകാശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സി കെ രാജന്‍, എ എസ് ഐ ഉമ്മര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!