പൊതുപരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അക്കാദമിക സഹായം

0

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകയെഴുതാനൊരുങ്ങുന്ന സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സമഗ്ര ശിക്ഷാ കേരള പഠന സഹായം ഒരുക്കുന്നു. യൂണിസെഫുമായി ചേര്‍ന്നാണ് പ്രത്യേക പഠന സഹായ പദ്ധതിക്ക് സമഗ്ര ശിക്ഷ പദ്ധതി രൂപം നല്‍കിയിരിക്കുന്നത്. ബി.ആര്‍.സി.കള്‍ മുഖേന പഠനസഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുകയും ബി.ആര്‍.സി.കളുടെ നേതൃത്വത്തില്‍ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലൂടെയും ഊരുവിദ്യാ കേന്ദ്രങ്ങളിലൂടെയും മികച്ച അധ്യാപകരുടെ നേതൃത്വത്തില്‍ പഠനക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്തു. ബത്തേരിയില്‍ 12 ഉം മാനന്തവാടിയില്‍ 7 ഉം വൈത്തിരിയില്‍ 6 ഉം കേന്ദ്രങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ജില്ലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഡി.പി.സി അബ്ദുല്‍ അസീസ് പറഞ്ഞു. 

Leave A Reply

Your email address will not be published.

error: Content is protected !!