കോവിഡ്- 19-നുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു 

0

കോവിഡ് 19-നുള്ള ഹോമിയോ പ്രതിരോധ മരുന്ന് കൽപ്പറ്റ നഗരസഭയിലെ 28-വാർഡുകളിലേക്ക് നൽകുന്നതിന് തയ്യാറായി.നഗരസഭ ചെയർപേഴ്സൺ സനിതാ ജഗതീഷിന്റെ അഭ്യർത്ഥന പ്രകാരം ഹോമിയൊ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.കെ.സലീം ആണ് മരുന്നനുവദിച്ചത്.60- ഗുണികൾ വീതമുള്ള ബോട്ടിലുകളായാണ് ഓരോ കുടുംബത്തിനും നൽകുന്നത്.മുതിർന്നവർ 2 ഗുളികകളും കുട്ടികൾ ഒന്നും വീതവും രാവിലെ വെറും വയറ്റിലാണ് കഴിക്കേണ്ടത്.വാർഡ് തലത്തിൽ പ്രതിരോധ മരുന്നിന്റെ വിതരണം വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അടുത്ത ദിവസംനടത്തും.പ്രതിരോധ മരുന്ന് നഗരസഭ ചെയർപേഴ്സൺ  സനിത ജഗതീഷ് കൽപ്പറ്റ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് കോയയിൽ നിന്ന് ഏറ്റ് വാങ്ങി.നഗരസഭ വൈസ് ചെയർമാൻ, ഡി.രാജൻ, ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.അജിത, പി.പി. ആലി, വി.ഹാരിസ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!