അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു 

0

മകളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛനെ മര്‍ദിച്ചതായുള്ള പരാതി, അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു 

മാനന്തവാടി:   പുഴക്കടവില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതികളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാന്‍ പോയ യുവതികളിലൊരാളുടെ പിതാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായ പരാതിയുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഇവരെ മാനന്തവാടി കൺടെയ്മെൻറ് സോണായതിനാൽ ഇവരെ 14 ദിവസം ഹോം ക്വാറന്റയിനിലേക്ക് മാറ്റി.  മാനന്തവാടി എടവക എള്ളുമന്ദത്ത് വെച്ച് മെയ് 08നാണ് സംഭവം. 

Leave A Reply

Your email address will not be published.

error: Content is protected !!