തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ജില്ലാ പോലീസ് മേധാവി
മാനന്തവാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ.മാനന്തവാടി പോലീസ് സ്റ്റേഷന്‍ ബദല്‍ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാനന്തവാടിയില്‍ പരാതി കൊടുക്കാനുള്ളവര്‍ക്ക് ഓണ്‍ലൈനായോ മറ്റ് സ്റ്റേഷനിലോ പരാതി കൊടുത്താല്‍ മതിയെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.