ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി തൊണ്ടര്‍നാട് പഞ്ചായത്തുകാര്‍

0

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായധനം ഒ.ആര്‍ കേളു എംഎല്‍എ ഏറ്റുവാങ്ങി.പ്രവാസിയായ കുഞ്ഞോം കല്ലേരി മോയിയുടെ മകള്‍ അര്‍ഷിത പതിനായിരം രൂപ നല്‍കി. എന്‍ട്രന്‍സ് കോച്ചിംഗ് വിദ്യാര്‍ത്ഥിനിയായ അര്‍ഷിത ഹോസ്റ്റല്‍ഫിസ് നല്‍കാന്‍ വേണ്ടി സ്വരൂപിച്ച പണമാണ് കൈമാറിയത്.കുഞ്ഞോം ലേബര്‍ കോണ്‍ടാക്റ്റ് സൊസൈറ്റി പതിനായിരം രൂപ എംഎല്‍എ ക്ക് കൈമാറി.സംഘം പ്രസിഡന്റ് കെ.സി.ആലിഹാജിയാണ് തുക കൈമാറിയത്.നിരവില്‍പ്പുഴ കകോരമ്മല്‍ സത്യവതി ടീച്ചര്‍ അമ്പതിനായിരം രൂപ എം.എല്‍.എക്ക് കൈമാറി. കുറുക്കന്‍മൂല ജി.എല്‍, പി സ്‌കൂള്‍ പ്രധാനാധ്യാപികയായി റിട്ടയര്‍ ചെയ്ത സത്യവതി ടീച്ചര്‍ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവാണ്.അധ്യാപിക അവാര്‍ഡായി ലഭിച്ച പതിനായിരം രൂപയും ഒരു മാസത്തെ ശമ്പളവും ഇതിനു പുറമേ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ടീച്ചര്‍ മാതൃക കാണിച്ചു. മട്ടിലയത്ത് കോട്ട കുന്നില്‍ ശേഖരന്‍ കര്‍ഷക തൊഴിലാളി പെന്‍ഷനില്‍ നിന്നും മാറ്റി വെച്ച അയ്യായിരം രൂപ എം.എല്‍.എക്ക് കൈമാറി.കഴിഞ്ഞ പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് മുപ്പതു സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കി ഇദ്ദേഹം മാതൃക കാണിച്ചിരുന്നു.റിട്ട.അധ്യാപകനായ എ.കെ.ശങ്കരന്‍ തന്റെ പെന്‍ഷന്‍ തുകയില്‍ നിന്നും മാറ്റി വെച്ച പതിനയ്യായിരം രൂപ എംഎല്‍എ ക്ക് കൈമാറി.ദുരിതാശ്വാസ നിധി കൈമാറുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു,തൊണ്ടര്‍നാട് ലോക്കല്‍ സെക്രട്ടറി വേണു മുള്ളോട്ട്, കുഞ്ഞോം ബ്രാഞ്ച് സെക്രട്ടറി മോന്തോല്‍ ഇബ്രായി, ഷാജുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!