പ്രതിഷേധ ധർണ നടത്തി  

0

കൽപ്പറ്റ നഗരസഭയിൽ നടക്കുന്ന അഴിമതികൾ അന്വേഷിക്കാത്തതെന്തെന്ന്ആ വശ്യപ്പെട്ട്കൊണ്ട്കൽപ്പറ്റ മുനിസിപ്പൽ മുസ്ലീംലീഗ്കമ്മിറ്റി നഗരസഭക്ക് മുമ്പിൽ പ്രതിഷേധ ധർണനടത്തി.

കൽപ്പറ്റ: കോവിഡ് 19 -ന്റെ മറവിൽ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നഗരസഭയുടെ മൂക്കിന് താഴെയുള്ള തോട് ഒരു കുത്തക മുതലാളിക്ക് വേണ്ടി ഗതി മാറ്റാൻ അനുമതി നൽകുകയും പല കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് പൊളിച്ച് മാറ്റാം എന്ന് പറഞ്ഞിട്ട് നാളിതുവരെ അതിനെതിരെ നടപടി എടുക്കാത്തതിൽ ഭരണ സമിതി ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയത്.ആദിവാസികളുടെ പേരിൽ മുതലകണ്ണീർ ഒഴുക്കുന്ന സി പി എം ഭരിക്കുന്ന നഗരസഭ കോൺട്രാക്ടറെ സഹായിക്കുന്നതിന് വേണ്ടി വീടു പണിയും ടോയിലറ്റ് പണിയും പൂർത്തികരിക്കാതെ കരാറുകാരന് പണം നൽകിയതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടത്തി.56- ലക്ഷം രൂപ മുടക്കി പഴയ ബസ് സ്റ്റാന്റിൽ നിർമിച്ച ടോയിലറ്റ് കോംപ്ലക്സ് വൈദ്യുതി കണക്ഷൻ കിട്ടുന്നതിന് മുമ്പ് തന്നെ ടാങ്ക് നിറഞ്ഞ് തോട്ടിലേക്ക് ഒഴിക്കിവിടുന്ന അവസ്ഥയാണ്.2018-2019- സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതിൽ കരാറുകാരനുമായി ഒത്ത് കളിച്ച് ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി ഓഡിറ്റ് വിഭാഗം പോലും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ

ഹരിത കർമ്മ സേനയിൽ ചില കൗൺസിലർമാരും ജീവനക്കാരും നഗരസഭയുടെ സീൽ പോലും ഇല്ലാതെ റസീറ്റ് അടിച്ച് പണം പിരിച്ചെടുത്തതിലൂടെയും നഗരസഭ ലക്ഷങ്ങളുടെ നഷ്ടം വരുത്തുകയും ചെയ്തു. ചില തൽപ്പരകക്ഷികൾക്ക് വേണ്ടി ചുക്കാൻ പിടിക്കുന്ന  കൗൺസിലറുടെ സഹായത്തോടെ ടൗൺ നവീകരണത്തിൽ അലൈമെന്റിൽ പോലും മാറ്റം വരുത്തിയതിലും ലക്ഷങ്ങളുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായും മുസ്ലീം ലീഗ് ആരോപിച്ചു.ധർണാ സമരം റസാക്ക് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു.എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു.കേയം തൊടി മുജീബ്, സി.കെ.നാസർ, അലവി വടക്കേതിൽ പി.പി.ഷൈജൽ എന്നിവർ നേതൃത്വം നൽകി.മുസ്തഫ കഴിമ്പാട്ടിൽ, വി.ടി.റൗഫ് ,മജീദ് കരിമ്പന എന്നിവർ വിവിധ ഘട്ടത്തിൽ സന്ദർശനം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!