പരീക്ഷകള്‍ മാറ്റി വെക്കണം എം.എസ്.എഫ്

0

മാനന്തവാടി:ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയില്‍ തുടര്‍ച്ചയായി കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ മാസം 21 മുതല്‍ നടത്താനിരിക്കുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്ന് എം.എസ്.എഫ്. മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വളരെ അധികം പിന്നോക്ക വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജില്ലയായ വയനാട്ടില്‍ കോവിഡ്-19 വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് അത്യധികം വെല്ലുവിളിയാണ്.മണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക,ജനറല്‍ സെക്രട്ടറി അനീസ് ആറുവാള്‍ , നാസര്‍,അജ്മല്‍ ,നുഅ്മാന്‍ ,റുമൈസ് ,നുഫൈസ് എന്നിവര്‍ ആവിശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!