ലോക്ക്ഡൗണ്‍ ലംഘിച്ച് മീറ്റിംഗ്;പത്തോളം പേര്‍ക്കെതിരെ കേസ്
പനമരം ചങ്ങാടക്കടവിന് സമീപം ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മീറ്റിംഗ് ചേര്‍ന്ന പത്തോളം പേര്‍ക്കെതിരെ പനമരം പോലീസ് കേസെടുത്തു. പ്രദേശത്ത് സഹായ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി യോഗം ചേര്‍ന്നവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുനിയില്‍ അസീസ്,സുബൈര്‍,ജാബിര്‍,ജസീര്‍,സാദിഖ്,ബാപ്പൂട്ടി തുടങ്ങി കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണ് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരവും,കേരള പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരവുമാണ് കേസ്. പ്രദേശത്തെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ അംഗങ്ങളാണ് കേസിലുള്‍പ്പെട്ടവര്‍.യോഗത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വന്നതോടെയാണ് പോലീസ് നടപടി.