ബോട്ടില്‍ ആര്‍ട്ട് നിര്‍മ്മിച്ച് ക്രിസ്‌റ്റോ.
ലോക്ക്ഡൗണ്‍ വിരസത മാറ്റാന്‍ വീട്ടില്‍ പാഴ്‌വസ്തുക്കള്‍ കൊണ്ട് കരകൗശല വസ്തുക്കളുണ്ടാക്കിയും വിവിധ അലങ്കാരങ്ങളാല്‍ വീട് മനോഹരമാക്കിയും പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ സ്‌കുളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ക്രിസ്റ്റോ ജെയിംസ്.ബോട്ടില്‍ ആര്‍ട്ട്, ഗ്രാഫ്റ്റ് വര്‍ക്ക്, വെജിറ്റബിള്‍ പെയിന്റിംഗ് തുടങ്ങിയവയിലാണ് ക്രിസ്റ്റോ ശ്രദ്ധകേന്ദരീകരിച്ചിരിക്കുന്നത്.വിവിധ തരത്തിലുള്ള ബോട്ടില്‍ ആര്‍ട്ട് നിര്‍മ്മിക്കുന്നതിനായി വിടിന്റെ സമീപത്തെ വീടുകളില്‍ നിന്നും ബോട്ടിലുകള്‍ ശേഖരിച്ചാണ് ഒരുക്കിയത്.ഒന്നര മാസം കൊണ്ട് നുറോളം വാട്ടര്‍ബോട്ടിലുകളാണ് വര്‍ണ്ണ മനോഹരമാക്കിയിരിക്കുന്നത.്