വിസ്‌ക് ഓണ്‍ വീല്‍സ് പദ്ധതിയുമായി വയനാട് എഞ്ചിനീയറിംഗ് കോളേജ്.
കൊവിഡ് 19 സഞ്ചരിക്കുന്ന പരിശോധന് കേന്ദ്രവുമായി തലപ്പുഴയിലെ വയനാട് എന്‍ജിനീയറിംഗ് കോളേജ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്രവ സാമ്പിള്‍ എടുക്കുന്ന നൂതന രീതിയായ വിസ്‌ക് ഓണ്‍ വീല്‍സ് എന്ന സങ്കേതിക വിദ്യക്കാണ് കോളേജ് രൂപം നല്‍കിയത്.ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടയാണ് എഞ്ചീനീയറിംഗ് കോളേജ് ഇത്തരമൊരു സാങ്കേതിക വിദ്യക്ക് രൂപം നല്‍കിയത്.ജില്ലാ കലക്ടര്‍ അദീല അബ്ദുള്ളയുടെ നൂതന ആശയം ഉള്‍കൊണ്ട് ആരോഗ്യ വകുപ്പ്, ആരോഗ്യേ കേരളം എന്നിവയുടെ സഹകരണത്തോടെ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനിതയുടെയും പ്രൊഫ.ഷഫീക്ക്,പ്രൊഫ.അനസിന്റെയും കോളേജിലെ 9 അംഗ സംഘമാണ് ഇത്തരമൊരു സാങ്കേതിക വിദ്യക്ക് രൂപം നല്‍കിയത്.
തികച്ചും അണുവിമുക്തമായ സാഹചര്യത്തില്‍ സ്രവ സാമ്പിള്‍ ശേഖരിക്കുന്ന കിയോസ്‌ക്കിനാണ് ഇവര്‍ രൂപം നല്‍കിയത്. ഓട്ടോമാറ്റിക്ക് ഹാന്റ് സാനിറ്റെസര്‍, കിയോസ് പൂര്‍ണമായും അണുവിമുക്തമാക്കുന്ന റിമോട്ട് എയറോസോള്‍ സ്‌പെയറിംഗ്, പുറത്ത് വിടുന്ന വായുവിനെ വീണ്ടും അണുവിമുക്തമാക്കുന്ന യു.വി ടീറ്റ്‌മെന്റ് ചേംബര്‍, രോഗികള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനുള്ള സംവിധാനം അടക്കമുള്ളതാണ് കിയോസ്‌ക്ക്. സാധാരണ രീതിയില്‍ ക്വാറന്റയിനിലുള്ള വ്യക്തികളെ ആംബുലന്‍സില്‍ കൊണ്ട് പോയി കൊണ്ട് വരുന്ന രീതിക്ക് പകരം ഈ വാഹനം കോറന്റയിന്‍ കേന്ദ്രത്തിലെത്തി ഒരേ സമയം നിരവധി ആളുകളുടെ സ്രവ സാമ്പിളുകളെടുക്കുന്നതിനും അതുവഴി സാമ്പത്തിക ലാഭവും ഉണ്ടാക്കാന്‍ സാധിക്കുമെന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണെന്നും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനിത പറയുന്നു.ആരോഗ്യ വകുപ്പ് നല്‍കിയ വാഹനത്തിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും കൂടുതല്‍ പേര്‍ എത്തിചേരുമ്പോള്‍ ഈ സംവിധാനം തികച്ചും സൗകര്യപ്രദമാകുമെന്ന കാര്യം ഉറപ്പ്. ഒപ്പം വയനാട് എഞ്ചീനിയറിംഗ് കോളേജിന് ഒരു പൊന്‍തൂവലുമാകും ഇത്തരമൊരു പരിശോധന കേന്ദ്രം