തൈകള്‍ വിതരണത്തിന് തയ്യാറായി

0

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ തയ്യാറായിട്ടുള്ള മൂന്ന് ലക്ഷം വൃക്ഷതൈകള്‍ 27 മുതല്‍ വിതരണം ചെയ്യും.  കല്‍പ്പറ്റ-ചുഴലി, കുന്നമ്പറ്റ, ബത്തേരി-മേലെ കുന്താണി, താഴെ കുന്താണി, മാനന്തവാടി-ബേഗൂര്‍ നഴ്‌സറികളിലാണ് തൈകള്‍ തയ്യാറായിട്ടുള്ളത്.  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ നടുന്നതിനായി തൈകള്‍ സൗജന്യമായി നല്‍കും.  തൈകള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി അപേക്ഷിക്കണം.  ഫോണ്‍ കല്‍പ്പറ്റ 8547603846, മാനന്തവാടി 8547603853, ബത്തേരി 8547603850.

Leave A Reply

Your email address will not be published.

error: Content is protected !!