മാമ്പഴങ്ങളിലെ പുഴു ശല്യം ഇല്ലാതാക്കുന്നതിന് കൃഷി വകുപ്പ് കര്‍ഷകര്‍ക്കായി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് മാമ്പഴത്തിന്റെ വിളവെടുപ്പ് കാലം. ഈ കാലത്താണ് മാമ്പഴ ഈച്ചകള്‍ ചെറിയ സുഷിരങ്ങളുണ്ടാക്കി മാമ്പഴത്തിനകത്ത് പ്രവേശിച്ച് മുട്ടയിടുന്നതും അവ വിരിഞ്ഞ് പുഴുക്കളുണ്ടാവുന്നതും. ഈ സാഹചര്യത്തില്‍ മാമ്പഴങ്ങളിലെ പുഴു ശല്യം ഇല്ലാതാക്കുന്നതിന് ആറു ലിറ്റര്‍ തിളച്ച വെള്ളവും നാലു ലിറ്റര്‍ തണുത്ത വെള്ളവും ഒരു പാത്രത്തിലാക്കി 200 ഗ്രാം ഉപ്പ് ചേര്‍ത്ത് ഇളക്കിയ ലായനിയിലേക്ക് മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകള്‍ 10 അല്ലെങ്കില്‍ 15 മിനിറ്റ് ഇട്ടുവയ്ക്കുക. ശേഷം മാങ്ങകള്‍ എടുത്ത് തുണികൊണ്ടു നന്നായി തുടച്ചു പഴുപ്പിക്കുക. മിശ്രിതത്തിന്റെ ഊഷ്മാവ് ഏകദേശം 50 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കണം. ഈ മിശ്രിതത്തില്‍ മാങ്ങ ഇടുമ്പോള്‍ പഴ ഈച്ചകള്‍ മാങ്ങയുടെ പുറംതൊലിയില്‍ ഉണ്ടാക്കിയ സുഷിരങ്ങള്‍ അല്‍പം വികസിക്കുകയും ഇതിലൂടെ ഉപ്പുവെള്ളത്തിന്റെ ചെറുകണികകള്‍ മാങ്ങയ്ക്കുള്ളില്‍ കയറുകയും ചെയ്യുന്നു. ഉപ്പുവെള്ളം വിരിയാനിരിക്കുന്ന മുട്ടകളെ നശിപ്പിക്കും. ഇത്തരത്തിലുളള പഴ ഈച്ചകളുടെ വര്‍ദ്ധനവ് നശിപ്പിക്കുന്നതിന് ചീഞ്ഞ മാങ്ങകള്‍ മണ്ണിട്ട് മൂടി സംസ്‌കരിക്കണം. ഈ വര്‍ഷം വിളഞ്ഞ മാവ് അടുത്തവര്‍ഷവും കൃത്യമായി പൂക്കുന്നതിനും മാങ്ങയുണ്ടാകുന്നതിനും വിളവെടുത്തതിന്റെ തുടര്‍ദിവസങ്ങളില്‍ മാവിന്റെ മാങ്ങയുണ്ടായ ചെറുശിഖരം കത്രിക കൊണ്ട് മുറിച്ചുകളയേണ്ടതാണ്. മുറിച്ച ഭാഗം അഴുകാതിരിക്കാതിരിക്കാനും ഉണങ്ങാതിരിക്കുന്നതിനുമായി ബോര്‍ഡോ കോപ്പര്‍ ഓക്‌സിക്ലോറൈഡ് കുഴമ്പ് കൊണ്ടോ ലേപനം ചെയ്യണം. തുടര്‍ന്നുള്ള ആഴ്ചകളില്‍ പുതുതായുണ്ടാകുന്ന ചെറു ശിഖരങ്ങളില്‍ അടുത്ത സീസണിലും മാങ്ങയുണ്ടാകും. വിളവെടുപ്പ് കാലം ആരംഭിച്ചതോടെയാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.