കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട,തൊണ്ടര്‍നാട്,പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായത്.മരങ്ങള്‍ വീണ് വീടുകള്‍ പൂര്‍ണ്ണമായും ഭാഗീകമായും തകര്‍ന്നിട്ടുണ്ട്.കൂടാതെ പ്രദേശങ്ങളിലെ ഏക്കറുകണക്കിന് സ്ഥലത്തെ വാഴകളും നിലംപൊത്തി.വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണും ലൈനുകള്‍ പൊട്ടിയും പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചു.