കൈവിരുതിൽ ഇതളുകൾ വിരിയിച്ച് ഫിത ഫാത്തിമ
ലോക്ക് ഡൗൺ കാലം പുതിയ മേച്ചിൽപുറം കണ്ടെത്തി ഒമ്പതാം ക്ലാസ്സുകാരി.മാനന്തവാടി കോട്ടകുന്ന് കേളോത്ത് ഫിർദൗസിന്റെ മകൾ ഫിത ഫാത്തിമയാണ് വർണ്ണ കടലാസിൽ വിവിധ തരം കലാരൂപങ്ങൾ ഉണ്ടാക്കിയും ചിത്ര പണി ചെയ്തും ലോക്ക് ഡൗൺ കാലത്ത് കൈവിരുതിൽ ഇതളുകൾ വിരിയിക്കുന്നത്. പഠന സമയങ്ങളിൽ അല്പം സ്പോർട്ട് സും പാട്ടുമൊക്കെയായിരുന്നു മാനന്തവാടി ഫാദർ ജി.കെ.എം.സ്കൂളിലെ ഈ ഒമ്പതാം വയസുകാരിക്ക് പ്രിയമായിരുന്നതെങ്കിൽ ഇക്കഴിഞ്ഞ ലോക്ക് ഡൗൺ കാലം ഫിത ഫാത്തിമ കണ്ടെത്തിയത് തന്റെ കൈവിരുതിൽ തീർത്ത ചില കരകൗശല പണികളും അല്പം ചിത്ര പണികളും. അതിന് പ്രയോജനമായതാകട്ടെ സ്കൂളിലെ അധ്യാപരുടെയും സുഹൃത്തുകളുടെയും പ്രചോദനവും ഫ്ലവർ വെയിസ്, വിവിധ തരം വർണ്ണങ്ങളാൽ തീർത്ത കരകൗശലങ്ങൾ, പക്ഷി, തത്ത, കുടാതെ പക്ഷിമൃഗാതികളുടെ ചിത്രത്തൾ അങ്ങനെ ഫിത ഫാത്തിമ തീർത്തത് വിവിധയിനം കരവിരുതുകൾ .തന്റെ ഈ പുതിയ തലത്തിന് മാതാവിന്റെയും സഹോദരന്റെയും പിൻതുണയും കൂടാതെ അടുത്ത അധ്യായന വർഷം തുടങ്ങുമ്പോൾ പഠനത്തോടൊപ്പം ഇത്തരം കരവിരുതുകൾ തുടരാൻ തന്നെയാണ് ഫിത ഫാത്തിമയുടെ തീരുമാനവും