സൽക്കാരം ഇല്ല, ജീവിതം വഴിമുട്ടി കാറ്ററിംഗ് സ്ഥാപനങ്ങൾ

0

കൽപ്പറ്റ :   കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കല്യാണങ്ങൾക്കും മറ്റു സൽക്കാര ങ്ങൾക്കും  നിയന്ത്രണം വന്നതോടെ ദുരിതത്തിലായത് കാറ്ററിംഗ് സർവീസ് കാരും പാചക തൊഴിലാളികളും. ജില്ലയിൽ ചെറുതും വലുതുമായ ഒട്ടേറെ കാറ്ററിംഗ് സ്ഥാപനങ്ങൾ ഉണ്ട്. ഇവരുടെ ഏറ്റവും തിരക്കേറിയ സീസൺ ആണ് കോവിഡ് 19 മൂലം ഇല്ലാതായത് . അതു മുടങ്ങിയതോടെ നൂറുകണക്കിന് പേർക്ക് ഉപജീവനമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണ് . പാചകക്കാർ മുതൽ സർവീസ് ജോലിക്കാർ വരെ ഈ കൂട്ടത്തിലുണ്ട് വിവാഹങ്ങൾ മുതൽ  വിരമിക്കൽ വരെ ആഘോഷങ്ങൾ ഒഴിവാക്കിയതോടെ കാറ്ററിങ് സ്ഥാപനങ്ങളുടെ നിലനിൽപ് തന്നെ കഷ്ടത്തിലായി സീസൺ മുന്നിൽകണ്ട് വായ്പയെടുത്ത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങിയ പല സ്ഥാപനങ്ങളും കടക്കെണിയിലാണ് വാടക ഇനത്തിലും വലിയ ചെലവ് വരുന്നുണ്ട്. മാർച്ച് പാതി മുതൽ മെയ് അവസാനം വരെയാണ് ജില്ലയിൽ വിവാഹങ്ങളും അനുബന്ധ സൽക്കാരങ്ങളും കൂട്ടായ്മകളും നടക്കാറുള്ളത് തൊഴിലാളികൾക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്ന ആശങ്കയിലാണ് കാറ്ററിംഗ് നടത്തിപ്പുകാർ. മെയ്  അവസാനത്തിൽ സീസൺ തീരുന്നതോടെ ഇവരുടെ ഈ വർഷത്തെ പ്രതീക്ഷകൾക്ക് അന്ത്യമാകും.

Leave A Reply

Your email address will not be published.

error: Content is protected !!