കാട്ടാനയുടെ ആക്രമണം വീട് പൂര്‍ണ്ണമായുംതകര്‍ന്നു
കാട്ടാനയുടെ ആക്രമണത്തില്‍ നീര്‍വാരത്ത് കല്ലുവയല്‍ മേളത്ത് ജാന്‍സി ജോര്‍ജിന്റെ വീട് പൂര്‍ണ്ണമായുംതകര്‍ന്നു.ഇന്നലെ രാത്രിയോടെയാണ് കാട്ടാനകള്‍ ജോര്‍ജിന്റെ വീടിന് മുകളില്‍ രണ്ട് തെങ്ങുകള്‍ കുത്തിമറിച്ചിട്ട് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ത്തത്. ജാന്‍സിയും കുടുംബവും ഗൂഡല്ലൂരില്‍ ബന്ധുവീട്ടില്‍ പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സംഭവം അറിഞ്ഞ് ഡപ്യൂട്ടി റെയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്ത് എത്തി തെങ്ങ് മുറിച്ച് മാറ്റാനുള്ള ശ്രമം നടത്തി വരുന്നു.ഇവര്‍ക്കാവശ്യമായ നഷ്ട പരിഹാരം കൊടുക്കുമെന്നും ഡപ്യൂട്ടി റെയിഞ്ചര്‍ സുരേഷ് കുമാര്‍ പറഞ്ഞു. നെയ്കുപ്പവനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ ഒറ്റയായും, കൂട്ടമായും വാനാര്‍ഥി പ്രദശങ്ങളില്‍ എത്തുന്നത് റെയില്‍ഫെന്‍സിംഗ് സ്ഥാപിക്കണമെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്