20000 രൂപ വീതം വായ്പ അട്ടിമറിച്ചു കോണ്‍ഗ്രസ് പ്രതിഷേധം
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുടുംബശ്രീ അംഗങ്ങളെ സഹായിക്കാനായി 20000 രൂപ വീതം വായ്പ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അട്ടിമറിച്ചതിനെതിരെ പുല്‍പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധ സമരം നടത്തി.പഞ്ചായത്തംഗം എം.ടി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.സണ്ണി തോമസ്, ജോളി നരിതൂക്കിയില്‍, റീജ ജഗദേവന്‍, രജനി ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.