മാതൃകയായി ഫര്‍ഹയും ഫറ്ഹിനും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സ്‌കോളര്‍ഷിപ്പും കുറേക്കാലമായുളള നിക്ഷേപവും സ്‌റ്റൈഫന്റും നല്‍കി മാതൃകയാവുകയാണ് പൊഴുതന ആറാം മൈല്‍ മേല്‍മുറി സ്വദേശി അമാല്‍ ഫര്‍ഹയും അജ്വാല്‍ ഫറ്ഹിനും . പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി പ്രസാദിനാണ് തുക കൈമാറിയത്. കുറിച്യര്‍മല ജി എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമാല്‍ ഫര്‍ഹ, മേല്‍മുറി അംഗന്‍വാടിയിലെ വിദ്യാര്‍ത്ഥിയാണ് അജ്വാല്‍ ഫര്‍ഹ . ഇവര്‍ നാളെയുടെ പ്രചോദനം ആണെന്ന് പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി പ്രസാദ് പറഞ്ഞു . ചടങ്ങില്‍ സിപിഎം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സൈദ്, ജെറീഷ്, കെഎം റഫീഖ്, സൈനുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു