കര്‍ണാടകയില്‍ നിന്നും ലഹരി കടത്ത്

0

പുല്‍പ്പളളി: കേരള – കര്‍ണാടക അതിര്‍ത്തിലെ കമ്പനിത്തീരം വെട്ടത്തൂര്‍ തേന്മാവ് കടവു വഴി കബനിപ്പുഴയിലെ വെള്ളം കുറഞ്ഞ ഭാഗങ്ങളിലൂടെ രാത്രി കാലങ്ങളില്‍ കര്‍ണാടകയില്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെ കൊണ്ടുവരുന്നത് വ്യാപകമായിട്ടും നടപടിയെടുക്കാന്‍ എക്‌സൈസിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകന്നില്ലെന്ന് പരാതി.കര്‍ണാടകയില്‍ നിന്ന് കേരളത്തിലേയക്ക് വരുന്ന ചില ചരക്ക് വാഹനങ്ങളില്‍ കൊണ്ടുവരുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ബാവലി ചെക്ക്‌പോസ്റ്റ് അതിര്‍ത്തിയിലെത്തും മുമ്പേ കൈമാറി കബനിപ്പുഴ കടത്തി ജില്ലയിലേയ്ക്ക് എത്തുന്നത് വര്‍ധിച്ചിരിക്കുകയാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പകല്‍സമയങ്ങളില്‍ കബനിത്തീരപ്രദേശങ്ങളില്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും എക്‌സൈസിന്റെയും പരിശോധനയുള്ളതിനാല്‍ രാത്രികാലങ്ങളിലാണ് ലഹരികടത്ത്.

Leave A Reply

Your email address will not be published.

error: Content is protected !!