ആദരം 2020
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ എന്‍ ടി യു സി പുല്‍പ്പള്ളി മണ്ഡലം കമ്മറ്റി കൊറോണക്കെതിരെ പോരാടുന്ന മുഴുവന്‍ തൊഴിലാളികളേയും അഭിനന്ദിച്ചുകൊണ്ട് ആദരം 2020 എന്ന പരിപാടി സാമൂഹ്യ അകലം പാലിച്ചുകൊണ്ടു് നടത്തി, പരിപാടിയോടനുബന്ധിച്ച് പുല്‍പ്പള്ളി ടൗണില്‍ സൗജന്യമാസ്‌ക് വിതരണവും നടത്തി..ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡണ്ട് സണ്ണി തോമസ്, നേതാക്കളായ റെജി പുളിങ്കുന്നേല്‍, സി.പി. ജോയി, തങ്കച്ചന്‍, ശരത് എന്നിവര്‍ സംസാരിച്ചു.