നടപടി സ്വീകരിക്കണം
പുല്‍പ്പള്ളി: ഭൂതാനം ഷെഡിലെ ഗ്രൗണ്ട് കളിസ്ഥലമായി തന്നെ നിലനിര്‍ത്തണമെന്നും ക്ലബ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ക്ലബിനായി തന്നെ വിട്ടുകൊടുക്കാനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ന്യൂ പ്രഭാത് ക്ലബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.നിരവധി കായികതാരങ്ങള്‍ ഉള്‍പ്പെടെ ഈ ഗ്രൗണ്ടിലെ പരിശീലനത്തിലൂടെ ഉന്നത വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.