കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 44 പേര്‍ കൂടി നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 820 ആണ്. വ്യാഴാഴ്ച ജില്ലയില്‍ 4 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 13 ആണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 412 സാമ്പിളുകളില്‍ നിന്നും 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 15 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച 170 ഒഗ്‌മെന്റ് സാമ്പിളുകളില്‍ മുഴുവനും നെഗറ്റീവ് ആണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 14 ചെക്ക് പോസ്റ്റുകളില്‍ 1913 വാഹനങ്ങളിലായി എത്തിയ 3094 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.