പരിശോധന കര്‍ശനം മാസ്‌ക്കിന് ഡിമാന്റ്

0

മാനന്തവാടി: മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം കര്‍ശന നിലപാട് സ്വീകരിച്ചതോടെ മാസ്‌ക്കിന് ആവശ്യക്കാര്‍ ഏറുന്നു.കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് വാഹന പരിശോധനക്കൊപ്പം മാസ്‌ക്ക് പരിശോധനയും ആരംഭിച്ച തൊടെയാണ് പൊതുജനം മാസ്‌ക്കൂകള്‍ തേടി നെട്ടോട്ടമോടാന്‍ തുടങ്ങിയത്. വിവിധ വര്‍ണ്ണങ്ങളിലും, വലിപ്പത്തിലുമുള്ള മാസ്‌ക്കുകളാണ് വിപണിയിലെത്തിയിരിക്കുന്നത്.കഴുകി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തുണികൊണ്ട് നിര്‍മ്മിച്ചവ, ഡിസ്‌പോസബിള്‍ മാസ്‌ക്കുകള്‍ എന്നിവയാണ് 15 രൂപ മുതല്‍ 30 രൂപ വരെയുള്ള നിരക്കില്‍ നഗരങ്ങളിലെ കടകളിലെല്ലാം വില്‍പ്പന നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!