വൈദ്യുതിയില്ലങ്കില്‍ മൊബൈല്‍ ഫോണിന് റെയിഞ്ച് ഇല്ല. ജനം ദുരിതത്തില്‍

0

തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് എക്‌സേഞ്ച് പരിധിയിലെ യവനാര്‍കുളത്ത് ബി.എസ്.എന്‍.എല്‍ സ്ഥാപിച്ച മൊബൈല്‍ ടവറിലാണ് വൈദ്യുതിയില്ലങ്കില്‍ മൊബൈല്‍ സിഗ്നലും നഷ്ടമാകുന്നത്. ഇതേ ടവറിലാണ് ഐഡിയ സിഗ്‌നലും ലഭിക്കുന്നത്. ജനറേറ്ററും ബാറ്ററിയും സ്ഥപിച്ചിട്ടുണ്ടങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. വൈദ്യുതി നിലയ്ക്കുമ്പേള്‍ റെയ്ഞ്ച് നഷ്ടമാകുന്നത് പൊതുജനത്തിന് ദുരിതമായി മാറുകയണന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ ജനറേറ്ററും ബാറ്ററിയും പ്രവര്‍ത്തിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും നിരവധി പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടയിട്ടില്ലന്നും പ്രദേശവാസികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!