എന്‍.സി.സി.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കി
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 5 ( കെ ) ബറ്റാലിയന്‍ എന്‍.സി.സി. വയനാട് നിര്‍മ്മിച്ച മാസ്‌ക്കുകള്‍ പനമരം കൂളിവയല്‍ ഡബ്ലൂ എം.ഒ ഇമാം ഗസാലി ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് എന്‍.സി.സി.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി നഗരസഭയിലെ ഒണ്ടയങ്ങാടി മുരിക്കുംന്തേരി കോളനിയില്‍ വിതരണം ചെയ്തു. കമാന്റിംഗ് ഓഫീസര്‍ കേണല്‍ സി.എസ്.ബി.മൂര്‍ത്തി, ഹവീല്‍ദാര്‍മാരായ എന്‍.റെജു നായര്‍, എന്‍.അര്‍ജുന്‍, എന്‍.സി.സി. കേഡറ്റുകളായ റെലീന, റിച്ചാര്‍ഡ്, കോളേജ് എന്‍.സി.സി. കെയര്‍ടേക്കര്‍ ആര്‍.ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍, ആശാ വര്‍ക്കര്‍ ഷീല ഗംഗാധരന്‍ തുടങ്ങിയവര്‍ കോളനിക്കാര്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്തു.ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍കുള്ള മാസ്‌ക്കുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തി കേണല്‍ സി.എസ്.സി മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഡി.എം.ഒ.ഡോ.ആര്‍.രേണുകയക്ക് കൈമാറി.