900 പാക്കറ്റ് ഹാന്‍സ് പിടികൂടി

0

ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ കെ എല്‍ 58എഫ് 2793 നമ്പര്‍ പിക്കപ്പ് ജീപ്പില്‍ കടത്തിയ  900 പാക്കറ്റ്  പുകയില ഉല്‍പ്പന്നങ്ങള്‍ (ഹാന്‍സ്) പിടികൂടി. വാഹനം ഓടിച്ചിരുന്ന തലശ്ശേരി സ്വദേശിയായ ചാലക്കുന്ന് വീട്ടില്‍ ഇസ്മായില്‍ സി.കെ എന്നയാളെ അറസ്റ്റ് ചെയ്ത് ഇയാള്‍ക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി പ്രിവന്റീവ് ഓഫീസര്‍ സജീവന്‍ തരിപ്പ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ പി.ഡി, വിപിന്‍ കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു .

Leave A Reply

Your email address will not be published.

error: Content is protected !!