തിരുനെല്ലി പഞ്ചായത്ത് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
തിരുനെല്ലി പഞ്ചായത്ത് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. എം എല്‍ എ ഓ ആര്‍ കേളു ആദ്യ ഭക്ഷണപൊതി നല്‍കി ഉത്ഘാടനം ചെയ്തു. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അടികമനെ കാന്റീന്‍ യൂണിറ്റ് ആണ് ഹോട്ടല്‍ തുടങ്ങിയത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മായാദേവി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി റുഖിയ സൈനുദ്ധീന്‍, എന്‍ ആര്‍ എല്‍ എം തിരുനെല്ലി കോ ഓര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ ടി. വി,എം കെ എസ് പി ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സിനി, പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, അസി. സെക്രട്ടറി ചന്ദ്രന്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.