ഒരു ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ്ണ പണയ വായ്പ
നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഒരു ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ്ണ പണയ വായ്പ പദ്ധതിക്ക് തുടക്കമായി. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കൈതൊഴില്‍ സംരഭകര്‍ക്കും, കാര്‍ഷിക മേഖലയിലെ ആളുകള്‍ക്കും താത്ക്കാലിക ആശ്വാസമെന്ന നിലയിലാണ് ആദ്യ ഘട്ടത്തില്‍ മൂന്ന് മാസ കാലയളവില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്, വായ്പ വിതരണത്തിന്റ് ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് മനു ജി കുഴിവേലി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം.പി വത്സന്‍, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് രാജു മാത്യു, അബൂബക്കര്‍, ലിസ്സന്‍, സി.എം സന്തോഷ് എന്നിവര്‍ സംസാരിച്ചു.