കമ്പളക്കാട്:ജില്ലാ പോലീസ്മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലെ അതിഥി തൊഴിലാളികള്‍ക്ക്സി.ആര്‍.പി.എഫ് ജവാന്മാരുടെ സഹകരണത്തോടെബോധവത്ക്കരണം നല്‍കി.അതിഥി തൊഴിലാളികളോട് അവരുടെ പ്രശ്‌നങ്ങള്‍ ബംഗാളി, ഹിന്ദി, ഒറിയ , ഭോജ്പുരി തുടങ്ങിയ ഭാഷകളില്‍ ചോദിച്ചു മനസിലാക്കുകയും,സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്തു.കണ്ണൂരില്‍ നിന്നുള്ള സി.ആര്‍.പി.എഫ്ഉദ്യോഗസ്ഥരായ രഞ്ജിത്ത് റോയ്,യു.കെ. ഹാപത്രോ,ഡി.കെ.തിവാരി എന്നിവര്‍ അതിഥി തൊഴിലാളികളുമായി സംസാരിച്ചു.കമ്പളക്കാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.വി.പളനി,എ.എസ്.ഐ ദാമോദരന്‍ ചീക്കല്ലൂര്‍,പോലീസ് ഉദ്യോഗസ്ഥനായ കെ.നിസാര്‍ എന്നിവര്‍ ബോധവത്ക്കരണത്തിന് നേതൃത്വംനല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.