ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പൊതു വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കുളള ജീവന്‍ രക്ഷാമരുന്നുകള്‍ ജില്ലാ ഭരണകൂടം എത്തിച്ചു തുടങ്ങി. കാന്‍സര്‍ ,കിഡ്‌നി ,ഹൃദയം ,ന്യൂറോ സംബന്ധമായ അസുഖമുള്ളവര്‍ക്കുളള അലോപ്പതി മരുന്നുകളാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും സമാഹരിച്ച 2 ലക്ഷം രൂപ ഉപയോഗിച്ച് ജീവ മെഡിക്കല്‍സ് കല്‍പ്പറ്റ ,മഹാത്മ മെഡിക്കല്‍സ് ബത്തേരി ,മാനന്തവാടി മെഡിക്കല്‍സ് മാനന്തവാടി എന്നീ മെഡിക്കല്‍ സ്റ്റോര്‍ മുഖേനയാണ് മരുന്നുകള്‍ ലഭ്യമാക്കുന്നത്. പഞ്ചായത്തുകളില്‍ നിന്ന് നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാരാണ് മരുന്നുകള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കുന്നത്. നിലവില്‍ ജില്ലയില്‍ 9 പഞ്ചായത്തുകളിലായി 33 രോഗികള്‍ക്ക് ജീവന്‍ രക്ഷ മരുന്നുകള്‍ ലഭ്യമാക്കി. ഇതിനായി 47926 രൂപ ചെലവഴിച്ചു. പഞ്ചായത്തുകള്‍ രോഗികളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നമുറക്കാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ വ്യക്തമാക്കാന്‍ അതാത് പഞ്ചായത്ത് സെക്രട്ടറിയുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും സാക്ഷ്യപത്രം ഹാജരാക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.