വെള്ളമുണ്ട ടൗണില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.
വെള്ളമുണ്ട ടൗണില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി എങ്കിലും പൊതുജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വെള്ളമുണ്ടയില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയത്. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകള്‍ ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. വെള്ളമുണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ്, തലപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജേഷ് കുമാര്‍ തുടങ്ങിയവര്‍ റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കി.