നിത്യചെലവിന് വഴികണ്ടെത്താനാവാതെ ജില്ലയിലെ വഴിയോര കച്ചവടക്കാര്‍. 

0

നിത്യചെലവിന് പാതയോരങ്ങളില്‍ ഉന്തുവണ്ടികളിലും ഗുമ്മട്ടികളിലും കച്ചവടം ചെയ്തിരുന്ന ആളുകളാണ് ഇപ്പോള്‍ ഉപജീവനത്തിന്നായി ബുദ്ധിമുട്ടുന്നത്. ഇത്തരത്തില്‍ നാനൂറിലധികം വഴിയോര കച്ചവടക്കാരാണ് ജില്ലയില്‍ ഉള്ളത്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരുടെ ജീവിതവും ലോക്കാവുകയായിരുന്നു. അന്നന്നുലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ഈ കുടുംബങ്ങള്‍ പുലര്‍ന്നിരുന്നത്. ഇതില്‍ ഭൂരിപക്ഷവും മറ്റുതൊഴില്‍ ചെയ്യാന്‍ കഴിയാത്ത തരത്തില്‍ രോഗികളുമാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് കച്ചവടം നിലച്ചതോടെ ഇവരുടെ  ഉപജീവനമാണ് വഴിമുട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അടിയന്തര സഹായം അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!