ബ്രൈക്ക് ദി ചെയിന്‍ സന്ദേശവുമായി റാപ്പ് മ്യൂസിക്ക്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് ബാംഗ്ലൂരില്‍ നിന്നൊരു മലയാളിയുടെ റാപ്പ് മ്യൂസിക്ക് സോംഗ്. ബാംഗ്ലൂരില്‍ സ്ഥിരതമസമാക്കിയ മാനന്തവാടി സ്വദേശി ശ്യം സൂരജും മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് റാപ്പ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നത്. ഹിപ്പ് ഹോപും ആഫ്രിക്കന്‍ മ്യൂസിക്കും കലര്‍ത്തിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.പ്രധാനമായും യുവാക്കളെ ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിനിലേക്ക് അടുപ്പിക്കുകയാണ് ഗാനത്തിന്റെ ലക്ഷ്യം. കേരളത്തിന് പുറത്ത് താമസിക്കുന്ന ഇവര്‍ക്ക് വയനാടിന്റെ രോഗ പ്രതിരോധ നടപടികളെ കുറിച്ച് ഏറെ അഭിമാനമാണ്. രോഗപ്രതിരോധത്തിന് അകമഴിഞ്ഞ് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുളള സ്നേഹാദരവ് കൂടിയാണ് ഈ ഗാനം. ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളില്‍ ഡ്രം ഇവന്റ്സ് ഇന്ത്യാ എന്ന ട്രൂപ്പുമായി ഏറെ ശ്രദ്ധയനാണ് ശ്യാം സൂരജ്.