ബാലികയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

0

പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട  ആദിവാസി കോളനിയിലെ പതിനാല്കാരിയായ ബാലികയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചീയമ്പം ചെട്ടി പാമ്പ്ര  സ്വദേശിയായ കണ്ണന്‍ (25) ആണ് അറസ്റ്റിലായത്. ഇയ്യാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരവും, ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സബ്ജയിലില്‍ പ്രവേശിപ്പിച്ചു .പുല്‍പള്ളി സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് കുമാര്‍, എസ്.സി.പി ഒമാരായ സുനി, സുരേഷ്, സി പി ഒ മാരായ ഉനൈസ്, അനീഷ്, സജിന എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!