മരുന്നുവിതരണവും ബോധവല്‍ക്കരണവും നടത്തി
കേരള വനം വകുപ്പ് വയനാട് വന്യജീവി സങ്കേതം തോല്‍പ്പെട്ടി റേഞ്ച് ദാസനഘട്ട സെക്ഷന്‍ പരിധിയിലുള്ള ബേഗൂര്‍ കോളനി, ഗുണ്ടന്‍ കോളനി, ചങ്ങലഗേറ്റ് കോളനി,കൊല്ലി കോളനി എന്നിവിടങ്ങളില്‍ കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വിഭാഗം മൊബൈല്‍ യൂണിറ്റ്, തിരുനെല്ലി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി മാനന്തവാടി എന്‍എച്ച് ഡിസ്‌പെന്‍സറി എന്നിവരുടെ നേതൃത്വത്തില്‍ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളും മരുന്നുവിതരണവും കോവിഡ് 19 ബോധവല്‍ക്കരണവും നടത്തി.ഡോ.ബീന ജോസ്,ഡോ.സാജന്‍ പണിക്കര്‍,ഡോ.വിനീത എന്നിവരോടൊപ്പം തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി.സുനില്‍ ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ ആഷിഫ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രസന്ന കുമാര്‍ എന്നിവരുമുണ്ടായിരുന്നു.170 കുടുംബങ്ങള്‍ സേവനം ഉപയോഗപ്പെടുത്തി.