നാടന്‍ ചാരായം പിടികൂടി

0

പുല്‍പ്പള്ളി: കാപ്പി സെറ്റ് ചെത്തിമറ്റം എന്ന സ്ഥലത്തുനിന്നും വില്‍പ്പനയ്ക്കായി വച്ച നാടന്‍ ചാരായം പിടികൂടി. ചെത്തിമറ്റം പഴുപ്ലാക്കല്‍ വീട്ടില്‍  ബിബിന്‍ ബാബു (27) ന്റെ പക്കല്‍ നിന്നാണ് പുല്‍പ്പള്ളി സബ് ഇന്‍സ്പെക്ടര്‍ അജീഷ് കുമാറും സംഘവും 2 ലിറ്ററോളം ചാരായം പിടികൂടിയത്. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശാന്ത്, മുരളീദാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉനൈസ്, ഷിഹാബ്, ഷിബിന്‍, വിനീത്, സിജോ, സാജു എന്നിവരുടെ നേതൃത്വത്തിലാണ് ചാരായം പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!