എടവക പഞ്ചായത്തിനും പിഎച്ച്‍സിക്കും വേവ്സ് മാസ്ക്കുകൾ നൽകി

0

മാനന്തവാടി : ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളെയും ആശ്രിതരേയും
സഹായിക്കാനും സന്നദ്ധ പ്രവർത്തകർക്ക് പരസ്പരം വിവരങ്ങൾ കൈമാറാനും ആയി
രൂപീകരിച്ച വേവ്സ് ( വയനാട്അസോസിയേൻ ഒാഫ് വളണ്ടിയറിങ് ആൻഡ് എമർജൻസി
സർവീസ്) എടക ചാപ്റ്റർ എടവക പഞ്ചായത്തിനും പിഎച്ച്‍സിക്കും മാസ്കുകൾ
നിർമിച്ച് നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വേവ്സ്
അംഗങ്ങൾ തന്നെ നിർമിച്ച ഗുണനിലവാരം ഉള്ള മാസ്കുകളാണ് നൽ‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, വൈസ് പ്രസിഡന്റ് നജീബ് മൂടമ്പത്ത്,
സെക്രട്ടറി വിനോദ്കുമാർ, മനോജ് എള്ളുമന്ദം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വേവ്സ് ചെയർമാൻ കെ.എം. ഷിനോജ്, എടക ചാപ്റ്റർ പ്രസിഡന്റ് സുബൈർ ആയങ്കി,
പിആർഒ ജസ്റ്റിൻ ചെഞ്ചട്ടയിൽ, ഷരീഫ് മൂടമ്പത്ത്, നൈജു ജോസഫ്, പി.കെ.
ഷംനാദ്, ശിഹാബ് ചാലിയാടൻ എന്നിവർ പ്രസംഗിച്ചു. എടവക പിഎച്ച്സിക്ക് നൽകിയ
മാസ്കുകൾ മെഡിക്കൽ ഒാഫിസർ ഡോ. സഗീർ ഏറ്റുവാങ്ങി. സാനിറ്റൈസർനിർമാണം,
മരുന്ന് വിതരണം, ഭക്ഷണ കിറ്റ് വിതരണം, രക്തദാനം, അടിയന്തിര പരിചരണം,
അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും
വേവ്സിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!