അക്വേഷ്യ മുറിച്ച് കടത്താനുള്ള ശ്രമത്തിനിടെ 4 പേര്‍ പിടിയില്‍
അക്വേഷ്യ മുറിച്ച് കടത്തി കൊണ്ട് പോകാനുള്ള ശ്രമത്തിനിടെ 4 പേരെ വനം വകുപ്പ് പിടികൂടി. മാനന്തവാടി റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ കുഞ്ഞോം അക്കേഷ്യ പ്‌ളാന്റേഷനില്‍ നിന്നും മുറിച്ച 25ഓളം മര കഷ്ണങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കിടെ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് വടകര രയരംക്കോത്ത് പി.എഫ് ഇസ്മായില്‍ (39), തൊണ്ടര്‍നാട് സ്വദേശികളായ പൂവച്ചാല്‍ അബ്ദുള്‍ സാലിഹ്(25),അടിയോടി കണ്ടി മൊയ്തൂട്ടി(45),പ്ലാവിലയില്‍ ജംഷാദ്(27) എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ബോണ്ട് വ്യവസ്ഥയില്‍ ജാമ്യത്തില്‍ വിട്ടയച്ചു. മരം കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 50-8392 പിക്കപ്പ് ജീപ്പ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ കെ.വി ബിജു, ഡെപ്യുട്ടി റെയ്ഞ്ചര്‍ സി.വിജിത്ത്, ഫോറസ്റ്റര്‍ എ.കാസ്‌ട്രോ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അക്കേഷ്യ പിടികൂടിയത്.