5 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാഷും പിടികൂടി.

0

5 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാഷും പിടികൂടി. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ സംഘം വാളാട് പരിസരത്ത് നടത്തിയ റെയ്ഡില്‍ 5 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വാളാട് മരോട്ടിക്കല്‍ അപ്പച്ചന്‍ (എം.ജെ. ജോസഫ് ) എന്നയാളെ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശിവപ്രസാദും സംഘവും അറസ്റ്റ് ചെയ്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ശശി. കെ. സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സജി പോള്‍., അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!