വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ വനമേഖലയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഏകദേശം ആറ് വയസ്സുള്ള ആണ്‍ കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജഢത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി കരുതുന്നു. കുറിച്യാട് റെയിഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.