ജില്ലാശുപത്രിയിലേക്ക് പിപിഇ കിറ്റുകള്‍ നല്‍കി
ജില്ലാപഞ്ചായത്ത് ജില്ലാശുപത്രിയിലേക്ക് പിപിഇ കിറ്റുകള്‍ നല്‍കി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ:കെ സുരേഷിന് കൈമാറി.250 കിറ്റുകളാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്.വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍,ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി,ജില്ലാ പഞ്ചായത്തംഗം പി.കെ അനില്‍കുമാര്‍,ആശുപത്രി ആര്‍എംഒ ഡോ.സി.സക്കീര്‍,കൊവിഡ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.