കൊവിഡ് രോഗ വിമുക്തരായവര്‍ക്ക് കണിക്കൊന്ന പൂക്കള്‍ നല്‍കി യാത്രയയപ്പ്

0

വയനാട്ടില്‍ 2 പേര്‍ കൊവിഡ് രോഗ വിമുക്തരായി ആശുപത്രി വിട്ടു.തൊണ്ടര്‍നാട് കുഞ്ഞോം സ്വദേശി ആലിക്കുട്ടി,കമ്പളക്കാട് സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരാണ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടത്.ജില്ലാ ഭരണകൂടം വിശുദ്ധിയുടെ പൂചെണ്ടുകള്‍ നല്‍കി ഇരുവര്‍ക്കും യാത്രയയപ്പ് നല്‍കി.വലിയ അഹ്ലാദത്തോടെയാണ് ഉച്ചയോടെ ജില്ലാ ഭരണകൂടം ഒന്നാകെ രോഗം വിമുക്തമായവരെ യാത്രയയക്കാന്‍ എത്തിയിരുന്നത്. ജില്ലാ കളക്ടര്‍ ഡോ:അദീല അബ്ദുള്ള,മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ,ഡി.എം.ഒ ഡോ.ആര്‍. രേണുക,നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് കുമാര്‍,ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ് കുമാര്‍,കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ.ചന്ദ്രശേഖരന്‍,ഡോ.സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് ഇരുവരെയും ആംബുലന്‍സില്‍ വീടുകളിലേക്ക് പറഞ്ഞയച്ചു.കണിക്കൊന്ന പൂക്കള്‍ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഇരുവര്‍ക്കും നല്‍കുകയും ചെയ്തത ശേഷമാണ് ഇരുവരെയും വീടുകളിലേക്ക് വിട്ടത്. ജില്ലയില്‍ രോഗം ബാധിച്ച രണ്ടുപേര്‍ രോഗവിമുക്തരായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!