വയനാട്ടില്‍ ഉഴുന്ന് കൃഷിയുമായി രാജീവന്‍
കണിയാമ്പറ്റ ചീക്കല്ലൂര്‍ പുതിയവീട്ടില്‍ രാജീവ് മാരാരാണ് തന്റെ പാടത്ത് ജില്ലയില്‍ അധികമാരും പരീക്ഷിക്കാത്ത ഉഴുന്ന് കൃഷിയിറക്കിയത്.നല്ലൊരു ഇടവിള എന്ന രീതിയില്‍ ഉഴുന്ന് കൃഷി വലിയ ലാഭം തരുന്ന ഒരു കൃഷിയാണെന്നാണ് രാജീവ് പറയുന്നത്.വളപ്രയോഗം വേണ്ടന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ ഉഴുന്ന് കൃഷി തന്നെ വയലിന് നല്ലൊരു വളപ്രയോഗമാണെന്നും രാജീവ് പറയുന്നുണ്ട്.വിളവെടുപ്പ് കഴിഞ്ഞാല്‍ ഇതിന്റെ തണ്ടും ഇലയും ചീഞ്ഞുണ്ടാകുന്ന വളം വയലിന് ഏറെ അനുയോജ്യമാണ്.പാരമ്പര്യമായി കാര്‍ഷിക വൃത്തി ഒരു തൊഴിലായി കണ്ടുവരുന്ന കര്‍ഷക കുടുംബമാണ് ഇദ്ദേഹത്തിന്റേത്.ഇദേഹത്തിന്റെ പിതാവായ കേശവമാരാരും നിരവധി കാര്‍ഷിക പുരസ്‌കാരങ്ങള്‍ തന്റെ കാര്‍ഷികവൃത്തിയിലൂടെ സ്വന്തമാക്കിയ ഒരു നല്ല കര്‍ഷകനാണ്.കഴിഞ്ഞ തവണ പരീക്ഷണാടിസ്ഥാനത്തില്‍ ഉഴുന്ന് കൃഷി നടത്തി ലാഭം കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ 3 ഏക്കറിലാണ് ഉഴുന്ന് കൃഷി ആരംഭിച്ചത്. ഏകദേശം 30000 രൂപ മാത്രമാണ് മൂന്ന് ഏക്കറില്‍ കൃഷി ചെയ്യാന്‍ ചിലവായതെന്നും രാജീവ് പറയുന്നു. വിത്ത് ലഭ്യമാകാനുള്ള ബുദ്ധിമുട്ടാണ് ഈ കൃഷിക്ക് അകെയുള്ള വിഷമം എന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ കണ്ണാടകയിലെ ഗുണ്ടല്‍ പേട്ടയില്‍ നിന്നാണ് ഇവര്‍ വിത്ത് ശേഖരിക്കുന്നത്.എന്തായാലും കൃഷിരീതിയില്‍ പുതിയ വിജയചരിത്രം കുറിക്കാനാണ് രാജീവും കൂടുംബവും പ്രയത്നിക്കുന്നത്..