വീട്ടിലിരിപ്പും മദ്യം കിട്ടാനില്ലാത്ത അവസ്ഥ മൂലവും മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമായി ‘അരികെ’യുണ്ട് ഹോമിയോ വകുപ്പ്. ഇവര്‍ക്കായി ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും സേവനം ഉറപ്പാക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് അരികെ എന്ന പദ്ധതിയിലൂടെ. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയുളള സമയങ്ങളില്‍ 8089902387 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് സേവനം തേടാം. അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആസ്പത്രിയിലെ പുനര്‍ജനി യൂണിറ്റാണ് ടെലി കൗണ്‍സലിംങ്ങ് നടത്തുന്നത്. ആവശ്യക്കാര്‍ക്ക് മരുന്നും ലഭ്യമാക്കും. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് തസ്നീമിന്റെ നേതൃത്വത്തില്‍ ഡി-അഡിക്ഷന്‍ ക്ലിനിക്കും പ്രവര്‍ത്തിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.