ജില്ലയ്ക്ക് പുറത്ത് നിന്ന് ലഭ്യമായിരുന്ന മരുന്നുകള്‍ക്ക് ജില്ലയില്‍ അമിത വിലയിടാക്കുന്നത് തടയാന്‍ ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ യോഗത്തിലാണ് തീരുമാനം. മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി,വൈത്തിരി താലൂക്കില്‍ രാത്രി 8 മണി വരെ ഒന്ന് വീതം മരുന്നുകടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. വിരളമായി ലഭിക്കുന്ന മരുന്നുകളുടെ വിതരണത്തിനായി ജില്ലയില്‍ മൂന്ന് മരുന്ന്ഷാപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ ജീവ മെഡിക്കല്‍സ്,ബത്തേരിയില്‍ മഹാത്മ, മാനന്തവാടിയില്‍ മാനന്തവാടി മെഡിക്കല്‍സ് എന്നിവയാണ് ഇതിനായി പ്രവര്‍ത്തിക്കുക. കാന്‍സര്‍,കിഡ്നി മരുന്നുകള്‍ നാലാംമൈലിലെ റിയ മെഡിക്കല്‍സില്‍ നിന്നും ലഭിക്കും.