കോവിഡ് 19 പശ്ചാത്തലത്തില്‍ ട്രൈബല്‍ കോളനികളിലെ 60 വയസ്സു കഴിഞ്ഞവര്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രോട്ടീന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ 19500 കിറ്റുകളാണ് വിതരണം ചെയ്തത്. ഗോതമ്പ്, നുറുക്ക്,വെളിച്ചെണ്ണ, ശര്‍ക്കര തുടങ്ങിയവയാണ് കിറ്റിലുളളത്. പ്രായമായവരില്‍ പോഷകാഹാരകുറവ് പരിഹരിക്കുക ലക്ഷ്യമിട്ടാണ് പ്രോട്ടീന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ കെ.സി.ചെറിയാന്‍ അറിയിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നേതൃത്വത്തില്‍ 15 സാമൂഹ്യ അടുക്കളയും പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് മാസം മുതല്‍ 6 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ഭക്ഷണവുമുണ്ട്. റാഗി, പൊട്ടുകടല, ചെറുപയര്‍ എന്നിവയാണ് നല്‍കുന്നത്.മെഡിക്കല്‍ എമര്‍ജന്‍സിക്കായി ആറ് ആംബുലന്‍സ് സര്‍വ്വീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.