റേഷന്‍ വിതരണം ക്രമക്കേട് കാണിച്ചാല്‍ കര്‍ശന നടപടി

0

കോവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കാണിക്കുന്ന കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്  ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. കാര്‍ഡുടമകള്‍ ബില്ലുകള്‍ കൃത്യമായി വാങ്ങി സൂക്ഷിക്കണം.  ബില്‍ പ്രകാരമുളള അളവില്‍ ഭക്ഷ്യ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വിതരണം സംബന്ധിച്ച് കടകളില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ റേഷന്‍ വിതരണത്തില്‍ തൂക്കത്തില്‍ ക്രത്രിമം കാണിക്കുന്നതായി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്നറിപ്പ്.

ജില്ലയിലെ സൗജന്യ റേഷന്‍ വിതരണം സുഗമമായി പുരോഗമിക്കുന്നു. ആദ്യ രണ്ട് ദിവസങ്ങളിലായി 92,996 കുടുംബങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്തു. 1771 മെട്രിക് ടണ്‍ അരിയും 229 മെട്രിക് ടണ്‍ ഗോതമ്പുമാണ് ഈ ദിവസങ്ങളില്‍ നല്‍കിയത്.  മാനന്തവാടി താലൂക്ക് – 30,403, സുല്‍ത്താന്‍ ബത്തേരി – 32749, വൈത്തിരി താലൂക്ക് – 29,844 എന്നിങ്ങനെയാണ് റേഷന്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണം. റേഷന്‍ വിതരണം 20 വരെ തുടരും. അരിയുടെ അളവില്‍ കുറവുണ്ടായയെന്ന പരാതികള്‍ പരിഹരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!