ഓറഞ്ച് വിളവെടുപ്പ് സജീവം
ജില്ലയിലും അതിര്‍ത്തി ഗ്രാമങ്ങളിലും ഓറഞ്ച് വിളവെടുപ്പ് സജീവം .ഓറഞ്ച് വിളവെടുപ്പ് കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ്. കുരുമുളകിനും കാപ്പിക്കും വില ഇടിഞ്ഞതോടെ കര്‍ഷകര്‍ ഇടവിളയായ് നട്ടുവളര്‍ത്തിയ മധുര നാരങ്ങ വിളവെടുപ്പിലാണ് ചില കര്‍ഷകര്‍ കര്‍ണാടക കുടകിലും നിലഗിരിയിലു ഒരു മാസം മുന്‍പ് തന്നെ ഓറഞ്ച് വിളവെടുക്കാന്‍ തുടങ്ങിയിട്ടുണ്ട് ഒരാഴ്ച്ച മുന്‍പാണ് ‘തോല്‍പെട്ടി അരണ പാറ വെള്ളറ ചേകാടി എന്നിവിടങ്ങളില്‍ നാരങ്ങ പറി തുടങ്ങിയത്.അരണ പാറ ‘പിസി കാദര്‍ ഹാജിയുടെ കാപ്പിതോട്ടത്തിലാണ് ഓറഞ്ച് കുലയുടെ വന്‍ശേഖരം കാണാന്‍ സാധിക്കുന്നത് ‘ഓറഞ്ചിന് ഭീഷണിയായ കുരങ്ങുകള്‍ക്ക് മൂന്ന് മാസത്തോളം കാവല്‍ക്കാരെ നിര്‍ത്തി സംരക്ഷിച്ചാണ് ഓറഞ്ച് പറിക്കാന്‍ തുടങ്ങിയത്. മുളകം ബുകള്‍ കൊണ്ട് പ്രത്യേകം ഉണ്ടാക്കിയെടുത്ത കൊക്കയും തുണി സഞ്ചിയും ഉപയോഗിച്ച് കാട്ടുനായ്ക്ക വിഭാഗക്കാര്‍ ഓറഞ്ച് ‘പറിക്കുന്നത് ‘തോട്ടത്തില്‍ നിന്ന് 25 ഉം 30 ഉം രൂപയ്ക്കും എടുക്കുന്ന ഓറഞ്ച് വിപണിയില്‍ വില്‍ക്കുന്നത് 60 ഉം’ 50 ഉം രൂപക്കാണ് ഒരു വരുമാനവും ഇല്ലാത്ത ഡിസംബര്‍ ജനുവരി മാസങ്ങളില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ് ഓറഞ്ചിയുടെ വരുമാനം